വടക്കാഞ്ചേരി: ഇരട്ടക്കുളങ്ങരയില്‍ യുവദമ്പതിമാരെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വാലുമേല്‍പറമ്പില്‍ സുരാജ് (36), ഭാര്യ പുത്തൂര്‍ സ്വദേശിനി സൗമ്യ (30) എന്നിവരെയാണ് നെല്ലിക്കുന്ന് കോളനിയിലെ വാടകവീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടത്. സാമ്പത്തികപ്രയാസമാണ് മരണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. കുമരനെല്ലൂരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവന്നിരുന്ന സുരാജിനെ തിങ്കളാഴ്ച രാവിലെ അയല്‍ക്കാര്‍ കണ്ടിരുന്നു. രാവിലെ എട്ടിനുശേഷം വീടിനുള്ളില്‍ പുക ഉയരുന്നതു കണ്ട് സമീപവാസികള്‍ എത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ ഇവരെ മരിച്ചനിലയില്‍ കണ്ടത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് സംശയിക്കുന്നു. വീടിനുള്ളിലെ ഗൃഹോപകരണങ്ങളും […]
Tag: vadakkanjeri
ടിവി ദേഹത്തുവീണ് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം
വടക്കഞ്ചേരി: ബന്ധുവീട്ടില്‍ വിരുന്നെത്തിയ ഒന്നരവയസ്സുകാരന്‍ ടെലിവിഷന്‍ ദേഹത്തുവീണ് മരിച്ചു. കിഴക്കഞ്ചേരി ഒറവത്തൂര്‍ സ്വദേശി സൈലേഷിന്‍റെയും അഖിലയുടെയും ഏകമകന്‍ അഭിഷേകാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് അപകടം സംഭവിച്ചത്. കോയമ്പത്തൂര്‍ കരൂരില്‍ താമസിക്കുന്ന സൈലേഷും കുടുംബവും ഒറവത്തൂരിലുള്ള ബന്ധുവീട്ടില്‍ പോയതായിരുന്നു. മുറിക്കുള്ളില്‍ കളിക്കുന്നതിനിടെ അഭിഷേക് ടെലിവിഷന്‍ സ്റ്റാന്‍ഡില്‍ പിടിച്ചപ്പോള്‍ ടിവി ദേഹത്തേക്ക് വീഴുകയായിരുന്നു. തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്കാരം […]


