പൊടി ചമ്മന്തി

പാലാപ്പം,വെള്ളയപ്പം, ദോശ തുടങ്ങിയവയ്ക്കൊപ്പം നല്ല രുചിയോടെ കഴിക്കാവുന്ന ‘ഈസി’ പൊടി ചമ്മന്തി…

ചേരുവകള്‍:

തേങ്ങ തിരുമ്മിയത്‌ – അര കപ്പ്‌

മുളക് പൊടി – അര ടി സ്പൂണ്‍

കുഞ്ഞുള്ളി – 2 എണ്ണം

ഉപ്പ് – പാകത്തിന്

എണ്ണ – ഒരു ടി സ്പൂണ്‍

കടുക് – അര ടി സ്പൂണ്‍

കറിവേപ്പില – കുറച്ച്

വറ്റല്‍ മുളക് – 1 (മൂന്നായി കീറി മുറിച്ചത് )

പാചകം ചെയ്യേണ്ട വിധം:

ആദ്യം തേങ്ങ, ഉള്ളി ,മുളക് പൊടി ,ഉപ്പ് എന്നിവ ചേര്‍ത്ത് ചതച്ച് എടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക്, വറ്റല്‍ മുളക്, വേപ്പില ഇവ മൂപ്പിച്ചെടുക്കുക. കടുക് പൊട്ടി കഴിയുമ്പോള്‍ തേങ്ങ ചതച്ചത്
ചേര്‍ത്ത് ചെറുതായി ചൂടാക്കുക, ചൂടായി വരുന്നത് വരെ ഇളക്കുക. അതിന് ശേഷം അടുപ്പില്‍ നിന്നും മാറ്റാം.

prp

Leave a Reply

*