കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തില്‍ നെതര്‍ലാന്‍ഡ് സഹായത്തിന് പച്ചക്കൊടി

ന്യൂഡല്‍ഹി: നെതര്‍ലാന്‍ഡ് സാങ്കേതിക സംഘത്തിന് ഇന്ത്യ സന്ദര്‍ശിക്കുവാന്‍ അനുമതി നല്‍കി. തുടര്‍ന്ന് കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍ഡ് സഹായം തേടാവുന്നതാണ്. ഇത് സംബന്ധിച്ച്‌ വിദശകാര്യമന്ത്രാലയമാണ് അനുമതി നല്‍കിയത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് വിധി പറഞ്ഞത്. ഏകകണ്ഠമായാണ് സുപീംകോടതി വിധി പ്രഖ്യാപിച്ചത്.

പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്ന കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് സാങ്കേതിക സഹായം നെതര്‍ലന്‍ഡ് വാഗ്ദാനം ചെയ്തിരുന്നു. പുനര്‍നിര്‍മ്മാണത്തിന് മുന്നോടിയായി വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയച്ച് പഠനം നടത്തി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ലോകത്ത് എവിടെ പ്രകൃതി ദുരന്തം ഉണ്ടായാലും നെതര്‍ലന്‍ഡ് ഇത്തരത്തില്‍ സഹായവാഗ്ദാനങ്ങള്‍ നല്‍കാറുണ്ട്.

കേരളത്തിന് അന്താരാഷ്ട്ര സമൂഹത്തിന്‍റെ ഉള്‍പ്പെടെ സാങ്കേതിക സഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. സഹായം എവിടെനിന്ന് കിട്ടിയാലും സ്വീകരിക്കുമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്‍റെത്. എന്നാല്‍, നെതര്‍ലന്‍ഡ് സഹായം സ്വീകരിക്കുന്നതില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്രസര്‍ക്കാരായിരുന്നു.

prp

Related posts

Leave a Reply

*