രാജ്യത്ത് പത്തു ലക്ഷത്തോളം വീടുകള്‍ ഇപ്പോഴും ഇരുട്ടില്‍; കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതികള്‍ പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:  കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്.  സര്‍ക്കാരിന്‍റെ തന്നെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് വാര്‍ത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിലെ പത്തുലക്ഷത്തോളം വീടുകള്‍ ഇപ്പോഴും ഇരുട്ടില്‍ തന്നെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുപത്തഞ്ച് സംസ്ഥാനങ്ങളിലെ 2.39 കോടി വീടുകള്‍ വൈദ്യുതീകരിച്ചെങ്കിലും നാല് സംസ്ഥാനങ്ങളിലെ പത്ത് ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി എത്തിയിട്ടില്ലെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിട്ടുണ്ട്.

അസം, രാജസ്ഥാന്‍, മേഘാലയ, ഛത്തീസ്ഗഢ് എന്നിവയാണ് ഇനിയും പൂര്‍ണമായും വൈദ്യുതീകരിക്കാന്‍ ബാക്കിയുള്ള സംസ്ഥാനങ്ങള്‍. കഴിഞ്ഞ സെപ്തംബറില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത് പത്ത് ലക്ഷം വീടുകള്‍ വൈദ്യുതീകരിക്കുമെന്നാണ്. എന്നാല്‍ തിങ്കളാഴ്ച്ച പുറത്തു വന്ന, പദ്ധതിയുടെ അവസാന വിവരമനുസരിച്ച് ഇരുപത്തഞ്ച് ലക്ഷം വീടുകള്‍ മാത്രമാണ് ഇതുവരെ സര്‍ക്കാരിന് വൈദ്യുതീകരിക്കാന്‍ സാധിച്ചത് എന്നാണ്.

അതേസമയം, ഉത്തര്‍പ്രദേശില്‍ പ്രത്യേകം ക്യാമ്പയിനുകള്‍ നടത്തി വൈദ്യുതീകരിക്കാത്ത വീടുകളില്‍ വൈദ്യുതിയെത്തിച്ചിട്ടുണ്ടെന്നും വാര്‍ത്ത വ്യക്തമാക്കുന്നു. രാജ്യത്തെ വൈദ്യുതിയെത്താത്ത ഗ്രാമങ്ങള്‍ വൈദ്യുതീകരിക്കുന്നതിനായി 2014 നവംബര്‍ 20 നാണ് കേന്ദ്ര ഗവണ്‍മെന്‍റ് ‘ദീനദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന’യ്ക്കു തുടക്കമിട്ടത്.  2018 മെയ് മാസത്തിനുള്ളില്‍ രാജ്യത്തെ മുഴുവന്‍ ഗ്രാമങ്ങളും വൈദ്യുതീകരിക്കാനാണ് ഗവണ്‍മെന്‍റ് ലക്ഷ്യമിട്ടിരുന്നത്.

prp

Related posts

Leave a Reply

*