രാജ്യത്ത് പത്തു ലക്ഷത്തോളം വീടുകള്‍ ഇപ്പോഴും ഇരുട്ടില്‍; കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതികള്‍ പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:  കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്.  സര്‍ക്കാരിന്‍റെ തന്നെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് വാര്‍ത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ പത്തുലക്ഷത്തോളം വീടുകള്‍ ഇപ്പോഴും ഇരുട്ടില്‍ തന്നെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുപത്തഞ്ച് സംസ്ഥാനങ്ങളിലെ 2.39 കോടി വീടുകള്‍ വൈദ്യുതീകരിച്ചെങ്കിലും നാല് സംസ്ഥാനങ്ങളിലെ പത്ത് ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി എത്തിയിട്ടില്ലെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിട്ടുണ്ട്. അസം, രാജസ്ഥാന്‍, മേഘാലയ, ഛത്തീസ്ഗഢ് എന്നിവയാണ് ഇനിയും പൂര്‍ണമായും വൈദ്യുതീകരിക്കാന്‍ ബാക്കിയുള്ള സംസ്ഥാനങ്ങള്‍. കഴിഞ്ഞ സെപ്തംബറില്‍ കേന്ദ്ര […]