സി.ബി.എസ്​.ഇ ചോദ്യ പേപ്പര്‍ ചോര്‍ച്ച; മുഖ്യ സൂത്രധാരന്‍ പിടിയില്‍

ന്യൂഡല്‍ഹി: സി.ബി.എസ്​.ഇ പ്ലസ്​ ടു, പത്താം ക്ലാസ്​ പരീക്ഷ ചോദ്യ പേപ്പര്‍  ചോര്‍ച്ചയിലെ സൂത്രധാരന്‍ അറസ്റ്റില്‍. . ഡല്‍ഹി രജീന്ദര്‍ നഗറിലെ കോച്ചിങ്ങ്​  സെന്‍റര്‍ സ​ഥാപകന്‍ വിക്കിയാണ്​ ഡല്‍ഹി പൊലീസിന്‍റെ കസ്​റ്റഡിയിലായത്​. ചോര്‍ത്തിയ ചോദ്യങ്ങളുടെ ഉത്തരങ്ങളടങ്ങിയ കൈയെഴുത്തു പ്രതി 10000 മുതല്‍ 15000 രൂപക്ക്​ വരെ വിറ്റിരുന്നുവെന്ന്​ പൊലീസ്​ കണ്ടെത്തി.

കണക്കും ഇക്കണോമിക്സും ഈ കോച്ചിംഗ് സെന്‍ററില്‍ പഠിപ്പിച്ചിരുന്നു. രാജ്യത്ത് മുഴുവനുമായാണ് പരീക്ഷ നടക്കുന്നത്. എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ന്നത് ഡല്‍ഹിയിലെ ചില സ്‌കൂളുകളില്‍ മാത്രമാണ്.

വിക്കിക്ക്​ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പങ്കുണ്ടെന്ന്​ ആരോപിച്ച്‌​ മാര്‍ച്ച്‌​ 23ന്​ സി.ബി.എസ്​.ഇക്ക്​ ഫാക്​സ്​ വഴി അജ്​ഞാതന്‍ കത്തയച്ചിരുന്നു. ഇൗ വിവരം സി.ബി.എസ്​.ഇ റീജിയണല്‍ ഡയറക്​ടറുടെ പരാതിയില്‍ സൂചിപ്പിച്ചിരുന്നു. രജീന്ദര്‍ നഗറിലെ രണ്ട്​ സ്​കൂളുകള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന്​ പരാതിയില്‍ ആരോപിച്ചിരുന്നു. ചോദ്യ​പ്പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന്​ പ്ലസ്​ ടു ഇക്കണോമിക്​സും പത്താം ക്ലാസ്​ കണക്ക്​ പരീക്ഷയും വീണ്ടും നടത്താന്‍ ബോര്‍ഡ്​ തീരുമാനിച്ചിരുന്നു.

 

 

prp

Related posts

Leave a Reply

*