കണ്ണൂര്‍: പട്ടാപ്പകല്‍ ഓടുന്ന കാറിന് തീ പിടിച്ച് ഗര്‍ഭിണി അടക്കം രണ്ട് പേര്‍ മരിച്ചു. കണ്ണൂര്‍ നഗരത്തിലെ ആശുപത്രിയ്‌ക്ക് സമീപമാണ് ദാരുണ സംഭവമുണ്ടായത്.
കുറ്റ്യാട്ടൂര്‍ കാരാറമ്ബ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കാറില്‍ ആറ് പേരുണ്ടായിരുന്നതായാണ് വിവരം. കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവും ഗര്‍ഭിണിയുമായാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. യുവതിയുമായി ആശുപത്രിയിലേക്ക് പോകും വഴിയാണ് അപടമുണ്ടായത്. ഇരുവരും സഞ്ചരിച്ച വാഹനത്തിന് തീപിടിച്ച വിവരം മറ്റ് വാഹനത്തിലെത്തിയവരാണ് അറിയിച്ചത്. ഡോര്‍ ജാം ആയതിനാല്‍ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പുറത്തിറങ്ങാനായില്ലെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്.
കാറിന് തീപ്പിടിച്ച് അല്‍പ്പസമയത്തിനുള്ളില്‍ ഡ്രൈവര്‍ പുറകിലെ ഡോര്‍ തുറന്നു. ഇതിലൂടെയാണ് ബാക്ക് സീറ്റിലുണ്ടായിരുന്ന കുട്ടിയടക്കം നാല് പേര്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് അഗ്നിരക്ഷ വിഭാഗം എത്തിയാണ് തീ അണച്ചത്. പിന്‍ സീറ്റിലുണ്ടായിരുന്നത് ബന്ധുക്കളായിരുന്നു. ഇവര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

