തീര്‍ത്ഥാടനത്തിന് പോയ കാര്‍ മറിഞ്ഞ് ഒരു കുടുംബത്തിലെ 2 പേര്‍ മരിച്ചു

ഫറോക്ക്: തീര്‍ഥയാത്ര കഴിഞ്ഞു മടങ്ങവേ കാര്‍ മറിഞ്ഞ് യുവതിയും പിതാവും മരിച്ചു.  മലപ്പുറം വാഴയൂര്‍ പഞ്ചായത്തിലെ മേലെ പുതുക്കോട് കരിബില്‍പൊറ്റ ചന്ദ്രന്‍തൊടി മുഹമ്മദ് (60), മകള്‍ ചാലിയം ബീച്ച്‌ റോഡ് കോവില്‍ക്കാരന്‍റകത്ത് ഷംസുദ്ദീന്‍റെ ഭാര്യ മുംതാസ് (35) എന്നിവരാണ് മരിച്ചത്.

പതിനൊന്നംഗ സംഘം ഞായറാഴ്ച രാത്രിയാണ് ഏര്‍വാടിയിലേക്ക് തീര്‍ത്ഥ യാത്ര പോയത്. മടങ്ങുംവഴിയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ തമിഴ്‌നാട്ടിലെ പൊള്ളാച്ചി-മുതുമല റോഡില്‍ കരൂരിനു സമീപം ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ഉടന്‍ തന്നെ പരിക്ക് പറ്റിയവരെ ആശുപത്രിയില്‍ എത്തിച്ചുവെക്കിലും മുഹമ്മദുo മകളും മരിക്കുകയായിരുന്നു.

മൃതദേഹങ്ങള്‍ ബുധനാഴ്ച നാട്ടില്‍ എത്തിക്കും.

prp

Related posts

Leave a Reply

*