ഈ രണ്ട് പച്ചക്കറികള്‍ ഫാറ്റി ലിവര്‍ തടയാന്‍ സഹായിക്കും മാത്രവുമല്ല ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഇവ കഴിക്കൂ

ക്യാബേജ്, കോളിഫ്‌ളവര്‍ എന്നീ പച്ചക്കറികളില്‍ കാണപ്പെടുന്ന പ്രകൃതിദത്ത സംയുക്തം ഫാറ്റി ലിവര്‍ രോഗത്തെ തടയാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാബേജില്‍ കാണപ്പെടുന്ന ഇന്‍ഡോള്‍ എന്ന സംയുക്തം മദ്യപാനം മൂലമല്ലാത്ത ഫാറ്റി ലിവര്‍ രോഗം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനത്തില്‍ പറയുന്നു.

കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുമ്ബോഴാണ് എന്‍എഎഫ്‌എല്‍ഡി സംഭവിക്കുന്നത്. അനാരോഗ്യകരമായ പോഷകാഹാരശീലവും പൂരിത കൊഴുപ്പുകള്‍ അമിതമായി കഴിക്കുന്നത് പോലുള്ളതാണ് ഇതിന് വഴിവയ്ക്കുന്നതെന്ന് വൂവ് പറയുന്നു. ഉയര്‍ന്ന ബോഡി മാസ് സൂചികയുള്ള ആളുകളുടെ രക്തത്തില്‍ ഇന്‍ഡോളിന്റെ അളവ് കുറവാണെന്നാണ് പഠത്തില്‍ പറയുന്നത്.

ആന്റി ഓക്സിഡന്റ് വിറ്റാമിനുകളായ സി, ഇ, കെ എന്നിവയും ഗ്ലൂക്കോസിനോലേറ്റുകള്‍ എന്ന രാസവസ്തുക്കളും ധാരാളമായി അടങ്ങിയിട്ടുണ്ട് ക്രൂസിഫറസ് പച്ചക്കറികളില്‍. ഇവയെല്ലാം തന്നെ ക്യാന്‍സറിനെ പ്രതിരോധിക്കാനും സഹായിക്കുന്നു. ബ്രോക്കോളി, കോളിഫ്‌ലവര്‍, ക്യാബേജ് എന്നിവയെല്ലാം തന്നെ ജനപ്രിയമായ ക്രൂസിഫറസ് പച്ചക്കറികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

prp

Leave a Reply

*