ഹര്‍ത്താല്‍ മൂലം ഉണ്ടായ നഷ്ടം ചെന്നിത്തലയില്‍നിന്ന് ഈടാക്കാനാവില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിലൂടെ പൊതു ഖജനാവിന് ഉണ്ടായ നഷ്ടം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയില്‍ നിന്ന് ഈടാക്കണം എന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. നിയമപ്രകാരമാണ് യുഡിഎഫ് ഹര്‍ത്താല്‍ നടത്തിയതെന്ന് ഹൈക്കോടതി വിലയിരുത്തി.

2017 സെപ്റ്റംബര്‍ 16ന് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിലൂടെ ഉണ്ടായ നഷ്ടം രമേശ് ചെന്നിത്തലയില്‍നിന്ന ഈടാക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ഹര്‍ത്താലിലൂടെ പൊതു ഖജനാവിന് ഉണ്ടായ സാമ്ബത്തിക നഷ്ടം ഉള്‍പ്പെടെ ഈടാക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ നടത്തിയതെന്ന് കോടതി പറഞ്ഞു.

prp

Leave a Reply

*