ലൊസാഞ്ചലസ്: യുഎസിലെ വടക്കന്‍ കലിഫോര്‍ണിയയില്‍ വിവിധയിടങ്ങളില്‍ വെടിവയ്പ്പ്. സംഭവത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. രാവിലെ എട്ടുമണിയോടെ തെഹാമ കൗണ്ടിയിലായിരുന്നു സംഭവം.
ഇവിടുത്തെ സ്കൂളിലും വെടിവയ്പ്പുണ്ടായി. രണ്ടു കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. ട്രക്കില്‍ എത്തിയ അക്രമി സ്കൂളിന്‍റെ ഗേറ്റ് തകര്‍ത്ത് അകത്തു കയറി വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളെ പിന്നീടു പൊലീസ് വെടിവച്ചു വീഴ്ത്തി. പേരു പുറത്തുവിട്ടിട്ടില്ല.
സമീപത്തെ വീട്ടിലാണ് അക്രമം തുടങ്ങിയതെന്നും പിന്നീട്, ഇതു സ്കൂളിലേക്ക് വ്യാപിക്കുകയായിരുന്നുവെന്നും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു. അക്രമിയില്‍നിന്ന് ഒരു സെമി ഓട്ടമാറ്റിക് റൈഫിളും രണ്ടു കൈത്തോക്കുകളും കണ്ടെടുത്തിട്ടുണ്ട്.

