തിരുവനന്തപുരം: അഞ്ച് ദിവസമായി നടന്നുവന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
മിനിമം ചാര്‍ജ് എട്ട് രൂപയാക്കിയെങ്കിലും വിദ്യാര്‍ഥികളുടെ യാത്രാ നിരക്കില്‍ മാറ്റം വരുത്താഞ്ഞതാണ് സമരം മുന്നോട്ടുപോകാന്‍ ഇടയാക്കിയത്. എന്നാല്‍ പുതുതായി മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇന്നത്തെ ചര്‍ച്ചയിലും മുഖ്യമന്ത്രി വ്യക്തമാക്കി. ചര്‍ച്ചയ്ക്ക് ശേഷവും ബസ് ഉടമകള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.
സമരം തുടരുന്നതിലും ഒരുവിഭാഗം ബസ്സുടമകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.ഇതോടെ സമരം പൊളിയുന്ന ഘട്ടമെത്തിയപ്പോഴാണ് പിന്‍വലിച്ചത്.

