കാനേറിയന്‍ മിഡ്-ഫീല്‍ഡര്‍ വിസെന്റ് ഗോമസുമായി കരാര്‍; കേരള ബ്ലാസ്റ്റേഴ്‌സ് ഇനി വേറെ ലെവല്‍

കൊച്ചി: സ്പാനിഷ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരം വിസെന്റ് ഗോമസുമായി കരാര്‍ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. ലാസ് പല്‍മാസില്‍ ജനിച്ച ഡിഫെന്‍സീവ് മിഡ്ഫീല്‍ഡറായ വിസെന്റ് 2007ല്‍ സ്പാനിഷ് നാലാം ഡിവിഷന്‍ ടീമായ എ ഡി ഹുറാക്കാനൊപ്പം സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. തന്റെ ഹോം ടീമില്‍ ചേരുന്നതിനു മുന്‍പ് അദ്ദേഹം രണ്ട് സീസണുകളില്‍ എ ഡി ഹുറാക്കിന് വേണ്ടി കളിക്കളത്തില്‍ ഇറങ്ങിയിട്ടുണ്ട്. മികച്ച മിഡ്ഫീല്‍ഡറായ ഇദ്ദേഹത്തിന് പിന്നീട് ലാസ് പല്‍മാസിന്റെ ഒന്നാം ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. റിസര്‍വ് ടീമുമായുള്ള ആദ്യ സീസണില്‍ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച്‌ ശ്രദ്ധേയനായി. അവിടെ 28 മത്സരങ്ങളില്‍ അദ്ദേഹം ഒരു ഗോള്‍ നേടുകയും ചെയ്തു.

2010ല്‍ ലാസ് പല്‍മാസിനായി ഗോമസ് സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുകയും കോപ ഡെല്‍ റേയുമായുള്ള മത്സരത്തില്‍ രണ്ടാം ഗോള്‍ നേടുകയും ചെയ്തു. മിഡ്ഫീല്‍ഡില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്ബോഴും പ്രധാന ഗോളുകള്‍ നേടുന്നതില്‍ വിസെന്റ് കഴിവ് തെളിയിച്ചിട്ടുണ്ട്. 2015-16 സീസണില്‍ ലാ ലിഗയിലേക്കുള്ള ക്ലബ്ബിന്റെ പ്രമോഷനില്‍ അദ്ദേഹം പ്രധാന പങ്കുവഹിക്കുകയും സ്പാനിഷ് ഭീമന്മാരായ ബാഴ്സലോണയ്ക്കും റയല്‍ മാഡ്രിഡിനുമെതിരായ മത്സരത്തില്‍ നായകനാകുകയും ചെയ്തു. ടീമിന്റെ പുറത്താകലിനെത്തുടര്‍ന്ന്, ഐഎസ്‌എല്‍ സീസണ്‍ 7നായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയില്‍ ചേരുന്നതിന് മുമ്ബ് ഗോമസ് രണ്ടാം ഡിവിഷന്‍ ഭാഗമായ ഡിപോര്‍ടിവോ ലാ കൊറൂനയിലേക്ക് മാറി.

ലാസ് പല്‍മാസിലെ എട്ട് സീസണുകളിലും, എതിരാളിയുടെ തന്ത്രങ്ങള്‍ തകര്‍ക്കാനും പിന്നില്‍ നിന്ന് ആക്രമണങ്ങള്‍ സൃഷ്ടിക്കാനും കഴിയുന്ന മികച്ച മിഡ്ഫീല്‍ഡര്‍ ആയിരുന്നു വിസെന്റ് ഗോമസ്. ആകെ 223 മത്സരങ്ങളില്‍ ക്ലബ്ബിനായി 13 തവണ അദ്ദേഹം പന്ത് വലയിലാക്കി. ലാ ലിഗയില്‍ മികച്ച മിഡ്ഫീല്‍ഡ് പ്രകടനവും അദ്ദേഹം കാഴ്ചവച്ചു.

prp

Leave a Reply

*