ബി.എം.ഡബ്ള്യുവിന്റെ സ്‌റ്റൈലിഷ് ക്രൂസര്‍ R18 ഇന്ത്യയിലും

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബി.എം.ഡബ്ള്യുവിന്റെ മോട്ടോര്‍സൈക്കിള്‍ വിഭാഗമായ ബി.എം.ഡബ്ള്യു മോട്ടോറാഡിന്റെ ഇന്ത്യയിലെ ആദ്യ ക്രൂസര്‍ താരമാണ് ആര്‍18. സ്‌റ്റാന്‍ഡേര്‍ഡ് മോഡലിന് പുറമേ ആര്‍18 ഫസ്‌റ്റ് എഡിഷനും ഇതിനുണ്ട്.

തനത് ക്ളാസിക് ശൈലിയില്‍, പൗരുഷംഭാവം നിറച്ചാണ് ആര്‍18ന്റെ രൂപകല്‌പന. ബൈക്കിന്റെ ഓരോ ഘടകവും അതിമനോഹരവും പ്രൊഫഷണല്‍ ടച്ചുള്ളതുമാണ്. ക്രോം റിംഗിനുള്ളില്‍ തീര്‍ത്ത, ഇന്റഗ്രേറ്റഡ് ഡിസ്‌പ്ളേയോട് കൂടിയ പരമ്ബരാഗത സര്‍ക്കുലാര്‍ ഇന്‍സ്‌ട്രുമെന്റ്, എല്‍.ഇ.ഡി ഹെഡ്‌ലൈറ്റ്, എല്‍.ഇ.ഡി ഡി.ആര്‍.എല്‍., പിന്നോട്ട് ഒഴുകിവീഴുന്ന ടാങ്ക്, വലിയ എക്‌സ്‌ഹോസ്‌റ്റ് എന്നിവ ചേരുമ്ബോള്‍ മനംകവരുന്ന ഭംഗിയാണ് ആര്‍18ന് ലഭിക്കുന്നത്.

1800 സി.സി., ഫസ്‌റ്റ് എഡിഷന്‍ ബാഡ്‌ജുകളും മനോഹരം. പുതുതായി വികസിപ്പിച്ച എയര്‍/ഓയില്‍ കൂളായ 1,802 സി.സി എന്‍ജിനാണുള്ളത്. 91 ബി.എച്ച്‌.പിയാണ് കരുത്ത്; ടോര്‍ക്ക് 158 എന്‍.എം. ഗിയറുകള്‍ ആറ്. റെയിന്‍, റോക്ക്, റോള്‍ റൈഡിംഗ് മോഡുകളുമുണ്ട്.

prp

Leave a Reply

*