ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും; 75 വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങൾക്കുള്ള 75 വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക ‘സങ്കൽപ് പത്ര’ പുറത്തിറക്കി. ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഉയർത്തും, കർഷകരുടെ വരുമാനം ഇരട്ടിയാക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ ബിജെപി നൽകുന്നത്.

ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തിരുന്ന രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ ഇത്തവണയും പ്രകടന പത്രികയിൽ ആവർത്തിച്ചിട്ടുണ്ട്.’സങ്കൽപിത് ഭാരത്-സശക്ത് ഭാരത്’ എന്നതാണ് പ്രകടന പത്രികയിലെ മുദ്രാവാക്യം.

ഏകീകൃത സിവിൽ കോഡ് നടപ്പാക്കും, പൗരത്വ ബിൽ പാസ്സാക്കും, അറുപത് വയസ്സ് കഴിഞ്ഞ ചെറുകിട-ഇടത്തരം കർഷകർക്ക് പെൻഷൻ നൽകും, 2020 ഓടെ രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും വീട് ഉറപ്പാക്കും,കാർഷിക മേഖലയുടെ വികസനത്തിനായി 25 ലക്ഷം കോടി രൂപ വകയിരുത്തും തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. രാജ്യത്തെ ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷമുള്ള പ്രകടന പത്രികയാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു.

prp

Related posts

Leave a Reply

*