തളിപ്പറമ്പില്‍ സ്കൂട്ടര്‍ യാത്രക്കാരന്‍ ലോറി തലയില്‍ കയറി മരിച്ചു

തളിപ്പറമ്പ്: തളിപ്പറമ്പ് ദേശീയപാത ഏഴാംമൈലില്‍ വാഹനാപകടം. ഏഴാം മൈല്‍ പെട്രോള്‍ പമ്പിന് സമീപത്ത് വച്ച്‌ സ്ക്കൂട്ടര്‍ യാത്രക്കാരനായ യുവാവ് ലോറി തലയില്‍ കയറി ദാരുണമായി മരണപ്പെട്ടു.

തളിപ്പറmp പൊയില്‍ സ്വദേശി ഉമ്മര്‍കുട്ടിയാണ് മരണപെട്ടത്. കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടര്‍ പിറകില്‍ വരികയായിരുന്ന ലോറി തട്ടിയിടുകയും റോഡിലേക്ക് വീണ സ്കൂട്ടര്‍ യാത്രികന്റെ തലയിലൂടെ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയുമായിരുന്നു.

യുവാവ് സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. ഹൈവേ പോലീസും തളിപ്പറമ്പ് എസ് ഐ കെ.ദിനേശന്‍റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമെത്തിയാണ് മൃതദേഹം മാറ്റിയത്.

 

 

 

prp

Related posts

Leave a Reply

*