മത്സരയോട്ടം നടത്തിയ ബൈക്കുകള്‍ സ്ത്രീകളെ ഇടിച്ചുതെറിപ്പിച്ചു

തിരുവനന്തപുരം: കവടിയാര്‍ അമ്ബലമുക്ക് റോഡില്‍ വീണ്ടും മത്സരയോട്ടത്തിനിടെ അപകടം. മത്സരയോട്ടം നടത്തിയ ബൈക്കിടിച്ച്‌ മൂന്ന് സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് പരുക്കറ്റു.

ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടം നടന്നത്. അമിതവേഗത്തിലെത്തിയ ബൈക്ക് നര്‍മദ ജംഗ്ഷനില്‍ വച്ച്‌ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ബൈക്കോടിച്ചിരുന്ന യുവാവിനും പരുക്കേറ്റു.  ഇയാള്‍ക്കെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.

prp

Related posts

Leave a Reply

*