ബൈഡന്റെ ആതിഥേയത്തില്‍ വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷം; ഒരുക്കങ്ങള്‍ കണ്ട് ഞെട്ടി ഇന്ത്യന്‍ വം​ശജര്‍

ഇതിന് മുമ്ബൊരിക്കലും കണ്ടിട്ടില്ലാത്ത ദീപാവലി ആഘോഷങ്ങള്‍ക്കാണ് തിങ്കളാഴ്ച വൈറ്റ് ഹൗസ് സാക്ഷിയായത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്നെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചതും.

‘വൈറ്റ് ഹൗസില്‍ ഇത്ര വലിയ ദീപാവലി ആഘോഷം ആദ്യമായാണ്. ഇത്രയധികം ഏഷ്യന്‍ അമേരിക്കന്‍സിന്റെ പങ്കാളിത്തവും ആദ്യമായാണ്. ദീപാവലിയെ അമേരിക്കന്‍ സംസ്കാരത്തിന്റെ ആനന്ദകരമായ ഭാഗമാക്കിയതിന് ഏഷ്യന്‍ അമേരിക്കക്കാരോട് നന്ദിയുണ്ട്’ -ബൈഡന്‍ പറഞ്ഞു.

പ്രസിഡന്റ് ജോ ബൈഡന്‍, പത്നി ജില്‍ ബൈഡന്‍, വൈസ് പ്രസിഡന്റ് കമല ഹാരിസ് തുടങ്ങിയവര്‍ ആഘോഷങ്ങളില്‍ പ​ങ്കെടുത്തു. ആഘോഷങ്ങള്‍ക്കായി വലിയ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. ബൈഡന്‍ ഭരണകൂടത്തിലെ ദക്ഷിണേഷ്യന്‍ അമേരിക്കക്കാര്‍ ചടങ്ങില്‍ പ​ങ്കെടുത്തു.

അമേരിക്കയിലുള്ള ദക്ഷിണേഷ്യന്‍ സമൂഹത്തിന്റെ ധൈര്യത്തെയും ശുഭപ്രതീക്ഷകളെയും സഹാനുഭൂതി​യെയും ബൈഡന്‍ ചടങ്ങില്‍ പ്രകീര്‍ത്തിച്ചു.

prp

Leave a Reply

*