പാര്‍ട്ടിയില്‍ തിളങ്ങണോ? ഇതാ 6 ടിപ്‌സ്!

പെട്ടെന്നൊരു ഈവനിങ് പാര്‍ട്ടി. ഫേഷ്യല്‍ പോയിട്ട് ഫേയ്‌സ്പാക്കിനു പോലും സമയമില്ല. എന്തു ചെയ്യും? ഈ എളുപ്പ വഴികള്‍ നിങ്ങളെ സഹായിക്കും.

ഉറക്കം

രാവിലെ മുതല്‍ കോളജിലോ ഓഫിസിലോ തിരിക്കിലായിരുന്നെങ്കില്‍ പാര്‍ട്ടി പോകുന്നതിനു മുന്‍പു നിര്‍ബന്ധമായും അര മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം. ഇല്ലെങ്കില്‍ എത്ര മേക്കപ്പ് ഇട്ടാലും എത്ര സ്‌റ്റൈലായി വസ്ത്രം ധരിച്ചാലും നിങ്ങളുടെ മുഖത്ത് ക്ഷീണം അതേപടിയുണ്ടാകും.

ക്വിക്ക് ക്ലീന്‍അപ്

ബ്യൂട്ടിപാര്‍ലറില്‍ പോയി സമയം കളഞ്ഞുള്ള ക്ലീന്‍അപ് അല്ലിത്. വെറും അഞ്ചു മിനിറ്റു സമയം മതി. നാലോ അഞ്ചോ തുള്ളി ആല്‍മണ്ട് ഓയില്‍ ഉപയോഗിച്ചു മുഖവും കഴുത്തും നന്നായി മസാജ് ചെയ്യുക. താഴെനിന്ന് മുകളിലേക്കു വേണം മസാജ് ചെയ്യാന്‍. നാലു മിനിറ്റിനു ശേഷം മുഖം ഫേയ്‌സ്‌വാഷോ ക്ലെന്‍സറോ ഉപയോഗിച്ചു നന്നായി കഴുകുക. മുഖത്തെ വരള്‍ച്ചയും മങ്ങലും മാറി തിളക്കം കൂടാന്‍ ഇതിലും നല്ല എളുപ്പ വഴിയില്ല.

തൈര്

ഇനി ഒരു സ്പൂണ്‍ തൈരും അഞ്ചോ ആറോ തുള്ളി നാരങ്ങാനീരും ചേര്‍ത്തു മുഖത്തിടുക. 10 മിനിറ്റിനു ശേഷം കഴുകിക്കളയാം. തൈര് മുഖത്തെ കരുവാളിപ്പു മാറ്റാനും നാരങ്ങാനീര് ചര്‍മത്തിനു നിറം നല്‍കാനും സഹായിക്കും.

കുളിക്കാം

പാര്‍ട്ടിക്കു പോകുന്നതിനു മുന്‍പു കുളിക്കുന്നതു ശരീരം ഫ്രഷായിരിക്കാന്‍ സഹായിക്കും. ശരീരം മുഴുവന്‍ ആല്‍മണ്ട് ഓയില്‍ ഉപയോഗിച്ചു മസാജ് ചെയ്യുക. 10 മിനിറ്റു കഴിഞ്ഞു കുളിക്കാം. ചര്‍മത്തിനു തിളക്കവും മൃദുത്വവും നല്‍കാന്‍ ഇതു സഹായിക്കും. കുളിക്കുന്ന വെള്ളത്തില്‍ അല്‍പം നാരങ്ങാനീരു കൂടി ചേര്‍ത്താല്‍ ശരീരത്തില്‍ നല്ല ഗന്ധമുണ്ടാകും.

മേക്ക്അപ്പ്

ഈവനിങ് പാര്‍ട്ടികളിലും നൈറ്റ് പാര്‍ട്ടികളിലും ഏതെങ്കിലും ഒരു ഫീച്ചറിനു പ്രാധാന്യം നല്‍കാം. കണ്ണുകള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കുകയാണെങ്കില്‍ ലൈറ്റ് ലിപ്‌സറ്റിക് മതി. നേരെ തിരിച്ചും.

ഹെയര്‍സ്‌റ്റൈല്‍

അധികം അലങ്കാരപ്പണികളൊന്നുമില്ലാത്ത ഹെയര്‍സ്‌റ്റൈലായിരിക്കും നല്ലത്. തലമുടി സ്‌റ്റൈല്‍ ചെയ്ത് അഴിച്ചിടുകയോ പോണിടെയില്‍ കെട്ടുകയോ ചെയ്യാം. നനഞ്ഞമുടി ഉണക്കാതെ കൈകള്‍കൊണ്ടു കോതിയൊതുക്കി അലസമായി ഇടുന്നതും സ്‌റ്റൈലാണ്.

prp

Related posts

Leave a Reply

*