ജോ ബൈഡന്റെ പ്രതിരോധ സെക്രട്ടറിയായി ജനറല്‍ ഓസ്റ്റിന്‍

നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേല്‍ക്കുമ്ബോ‍ള്‍ റിട്ട. ജനറല്‍ ലോയ്ഡ് ഓസ്റ്റിനെ പ്രതിരോധ സെക്രട്ടറിയാക്കുമെന്ന് റിപ്പോര്‍ട്ട്. ഈ പദവി വഹിക്കുന്ന ആദ്യത്തെ കറുത്തവര്‍ഗക്കാരനാകും ഇദ്ദേഹം. നേരത്തേ റിപ്പോര്‍ട്ടുകള്‍
മിഷേല്‍ ഫ്ലവര്‍നോയ് പ്രതിരോധ സെക്രട്ടറിയായേക്കുമെന്നായിരുന്നു.

ഓസ്റ്റിന്‍ (67) വിരമിച്ചത് 2016 ലാണ്. അന്ന് അദ്ദേഹം ബറാക് ഒബാമയുടെ ഭരണകാലത്ത് മധ്യപൂര്‍വദേശത്തെ യുഎസ് സേനാമേധാവിയായിരുന്നു. പ്രതിരോധ സെക്രട്ടറിയാകുന്നയാള്‍ സൈനികസേവനത്തില്‍നിന്നു വിരമിച്ച്‌ 7 വര്‍ഷമെങ്കിലും കഴിഞ്ഞിരിക്കണം എന്നാണു വ്യവസ്ഥയുള്ളത്. എന്നാല്‍ ഇതില്‍ ഇളവു നല്‍കാന്‍ കോണ്‍ഗ്രസിന് അധികാരമുണ്ട്.

prp

Leave a Reply

*