അസാധുവാക്കിയ 97 ശതമാനം നോട്ടുകളും ബാങ്കില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകളില്‍ 97 ശതമാനവും ഡിസംബര്‍ 30 നകം തന്നെ ബാങ്കുകളില്‍ തിരിച്ചെത്തിക്കഴിഞ്ഞതായി റിപ്പോര്‍ട്ട്. 15 ലക്ഷം കോടിയോളം രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തിക്കഴിഞ്ഞതായായി ബാങ്കിംഗ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. എത്ര തുകയുടെ നോട്ടുകള്‍ തിരിച്ചെത്തി എന്ന വിഷയത്തില്‍ ഡിസംബര്‍ 10 വരെയുള്ള കണക്ക് മാത്രമാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്.

ഡിസംബര്‍ 30 വരെ 15 ലക്ഷം കോടിയോളം രൂപ തിരിച്ചെത്തിയോ എന്ന ചോദ്യത്തിന് കൃത്യമായ സംഖ്യ തനിക്കറിയില്ല എന്നായിരുന്നു ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ പ്രതികരണം. ഡിസംബര്‍ 10 വരെ 12.44 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് തന്നെ വ്യക്തമാക്കിയിരുന്നു. തിരിച്ചെത്തിയ നോട്ടുകളുടെ കണക്കെടുപ്പ് റിസര്‍വ് ബാങ്ക് തുടരുകയാണ്. നവംബര്‍ 9 മുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലത്ത് വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് മാര്‍ച്ച്‌ 31 വരെയും വിദേശ ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരെയും അസാധു നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സമയം ശേഷിക്കുന്നുണ്ട്.

prp

Related posts

Leave a Reply

*