കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ കേന്ദ്ര മന്ത്രിയാക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനും കേന്ദ്ര പദവിയില്‍ പരിഗണിക്കപ്പെടുന്നുണ്ട്. നിലവിൽ പ്രഖ്യാപിച്ച നിയമസഭ തിരഞ്ഞെടുപ്പുകൾക്കു ശേഷമാകും പുതിയ പദവികളെന്നാണ് വിവരം. കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് മുരളിയുടെ പേരും പരിഗണനയില്‍ ഉണ്ട്. പി.കെ. കൃഷ്ണദാസ്, കെ.സുരേന്ദ്രന്, കെ.പി. ശ്രീശന്, പി.എസ്. ശ്രീധരന്‍പിള്ള, സുരേഷ് ഗോപി എന്നിവരുടെ പേരുകള്‍ സംസ്ഥാന നേതൃത്വത്തില്‍ പരിഗണിക്കപ്പെടുന്നുണ്ട്. എന്നാല്‍, ധാരണയായിട്ടില്ല.


