നായക പദവിയില്‍ നിന്ന് ധോണി പടിയിറങ്ങുന്നു

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഏകദിന, ട്വന്റി ട്വന്റി നായക പദവിയിൽ നിന്ന് മഹേന്ദ്ര സിങ് ധോണി രാജിവച്ചു.ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള ആഗ്രഹം ധോണി നേരിട്ടറിയിക്കുകയായിരുന്നുവെന്ന്‍ ബിസിസിഐ വ്യക്തമാക്കി. ടീമിൽ അംഗമായി തുടരാൻ തയാർ എന്ന സന്ദേശവും ധോണി നൽകി. ഇതോടെ, ഇന്ത്യയുടെ ഏകദിന, ട്വന്റി ട്വന്റി ടീമുകളുടെ നായക സ്ഥാനം വിരാട് കോഹ്‌ലി ഏറ്റെടുക്കാനാണ് കൂടുതല്‍ സാധ്യത. ഇംഗ്ളണ്ടിനെതിരായ ഏകദിന, ട്വന്റി ട്വന്റി പരമ്പരയ്ക്കുള്ള ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് ധോണിയുടെ അപ്രതീക്ഷിത രാജി.

prp

Leave a Reply

*