ദംഗലിന് ചരിത്ര വിജയം!!

ബോക്സ് ഓഫീസ് നിറഞ്ഞ് ഓടുന്ന ദംഗലിന് മികച്ച പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന് വേണ്ടി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രയത്നിച്ചതിന്‍റെ പൂര്‍ണ ഫലവും അതിന് ലഭിച്ചു. വളരെയധികം പ്രേക്ഷക ശ്രദ്ധയും പ്രശംസയും അംഗീകാരവും ഇതിനോടകം ഈ അമീര്‍ ഖാന്‍ ചിത്രം നേടി കഴിഞ്ഞു. ഏറ്റവും വേഗതയില്‍ 500 കോടി ക്ലബില്‍ ഇടം പിടിയ്ക്കുന്നചിത്രമെന്ന പേര് ഇനി ദംഗലിന് സ്വന്തം. വെറും 10 ദിവസം കൊണ്ടാണ് ദംഗല്‍ 270.47 കോടി കളക്ഷന്‍ കടന്നത്. റിലീസ് ചെയ്ത 12 ദിവസം കൊണ്ട് ചിത്രം നേടിയത് വേള്‍ഡ് വൈഡ് കളക്ഷന്‍ 546 കോടിയാണ്. ഗുസ്തി പരിശീലകന്‍ മഹാവീര്‍ സിംഗ് ഫോഗട്ടിന്‍റെയും മക്കളായ ഗീതയുടേയും ബബിതയുടേയും ജീവിത കഥയാണ് ദംഗല്‍. ദംഗലിന്‍റെ ജൈത്ര യാത്ര തുടരുകയാണ്. സൂചനകളനുസരിച്ച് ചിത്രം 1000 കോടി കടക്കുമെന്ന് തന്നെയാണ്. അങ്ങനെയായാല്‍ 1000 കോടി കടക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന നേട്ടവും ദംഗല്‍ സ്വന്തമാക്കും.

 

prp

Leave a Reply

*