സാന്ദ്രാ തോമസ് നല്‍കിയ പരാതി അടിസ്ഥാന രഹിതമാണെന്ന് വിജയ് ബാബു

തനിക്കെതിരെ സാന്ദ്രാ തോമസ് നല്‍കിയ പരാതി അടിസ്ഥാന രഹിതമാണെന്ന് വിജയ് ബാബു. ഇരുവരും അഭിനേതാക്കളും നിര്‍മാതാക്കുളുമാണ്. ഇരുവരും ചേര്‍ന്ന് ഫ്രൈഡേ ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനി നടത്തിവരികയായിരുന്നു. മര്‍ദിച്ചുവെന്ന് കാണിച്ച്‌ സാന്ദ്രാ തോമസ് വിജയ് ബാബുവിനെതിരെ എളമക്കര പൊലീസ് സ്റ്റേഷനില്‍ ഇന്നലെ പരാതി നല്‍കിയിരുന്നു. വാക്കു തര്‍ക്കത്തിനിടെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് സാന്ദ്ര നല്‍കിയ പരാതി. ഈ ആരോപണങ്ങള്‍ വ്യാജമാണെന്നും അത് താന്‍ തെളിയിക്കുമെന്നും വിജയ് ബാബു പ്രതികരിച്ചു. വിജയ് ബാബു ഇതിനെതിരെ ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

prp

Leave a Reply

*