‘ബാലസ്റ്റിക്ക് മിസൈലുകള്‍ ഉള്‍പ്പെടെ വന്‍ ആണവായുധ ശേഖരം റഷ്യയുടെ കൈവശമുണ്ട്’; പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയുപ്പുമായി പുടിന്‍

കീവ്: യുക്രെയ്‌നിന് സഹായം നല്‍കുന്ന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍.

‘റഷ്യയെ പരാജയപ്പെടുത്തുമെന്ന ധാരണയില്‍ യുക്രെയ്‌നെ സഹായിക്കുന്ന രാജ്യങ്ങള്‍ പ്രത്യാഘാതം നേരിടുമെന്നും ബാലസ്റ്റിക്ക് മിസൈലുകള്‍ ഉള്‍പ്പെടെ വന്‍ ആണവായുധ ശേഖരം റഷ്യയുടെ കൈവശമുണ്ടെന്ന് പുടിന്‍ പറഞ്ഞു. യുക്രെയ്‌ന് ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ജര്‍മനിയില്‍ നടന്ന ഉച്ചക്കോടിയിലാണ് യുക്രെയ്‌നിന് അനുകൂലമായ തീരുമാനമെടുത്തത്. യുദ്ധ വിമാനങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള അമ്ബത് ടാങ്കുകള്‍ കൈമാറുമെന്ന് ജര്‍മനി അറിയിച്ചുരുന്നു.

കഴിഞ്ഞയാഴ്ച യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്ന് പിന്‍വാങ്ങിയ റഷ്യന്‍ സൈന്യം ഡോണ്‍ബാസ് മേഖല പിടിച്ചെടുക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ യുക്രെയ്ന്‍ സൈന്യത്തിന്റെ പ്രതിരോധത്തെ മറികടക്കാന്‍ റഷ്യക്ക് സാധിക്കുന്നില്ലെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം മോസ്‌കോയില്‍ നിന്ന് പോളണ്ടിലേക്കും ബള്‍ഗേറിയയിലേക്കുമുള്ള ഗ്യാസ് വിതരണം നിര്‍ത്തിയ ശേഷം അവരെ ഭീഷണിപ്പെടുത്തിയതിനെതിരെ യുറോപ്യന്‍ കമ്മീഷന്‍ രംഗത്തു വന്നിരുന്നു. വിതരണക്കാര്‍ എന്ന നിലയില്‍ റഷ്യയുടെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത കാര്യമാണ് ഉണ്ടായതെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു.

പോളണ്ടിനോടും ബള്‍ഗേറിയയോടും റഷ്യന്‍ റൂബിളില്‍ പണം നല്‍കാനാണ് പുടിന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗ്യാസ്‌പ്രോമില്‍ നിന്നുള്ള വിതരണം വെട്ടിക്കുറച്ചു. മാര്‍ച്ചിലാണ് റഷ്യന്‍ കറന്‍സിയുടെ മൂല്യം ഇടിയുന്നത് തടയാന്‍ പ്രഖ്യാപനം നടത്തിയത്. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തെ തുടര്‍ന്ന് തകര്‍ന്ന സാമ്ബത്തിക മേഖലയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളിലാണ് റഷ്യ.

prp

Leave a Reply

*