2009 ല്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു അവതാര്‍. ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച അവതാര്‍,ലോകത്തേറ്റവും കൂടുതല്‍ പണം വാരിയ ചിത്രങ്ങളിലൊന്നു കൂടിയായിരുന്നു. 3-ഡി സയൻസ്-ഫിക്ഷൻ ചിത്രമായ ഇതിന്‍റെ സംവിധായകൻ ഹോളിവുഡിൽ ഹിറ്റുകളുടെ രാജാവായി അറിയപ്പെടുന്ന ജെയിംസ് കാമറൂണ്‍ ആണ്.
ഇപ്പോഴിതാ ആരാധകര്‍ക്ക് ആവേശമായി ചിത്രത്തിന്‍റെ രണ്ടും മൂന്നും നാലും അഞ്ചും ഭാഗങ്ങളുടെ ചിത്രീകരണവും തുടങ്ങിയിരിക്കുകയാണ്. ഒരുബില്യണ്‍ ഡോളര്‍ ചെലവു പ്രതീക്ഷിക്കുന്ന സിനിമയ്ക്കായി മര്‍ഡോക്കിന്‍റെ 21 സെഞ്ചുറി ഫോക്സ് ആണു പണം മുടക്കുന്നത്.
മാന്‍ഹട്ടന്‍ ബീച്ചിലാണ് ആദ്യ ചിത്രീകരണം തുടങ്ങിയിരിക്കുന്നത്. പഴയ നടീനടന്മാരായ സാം വര്‍ത്തിങ്ടണ്‍, സോ സല്‍ഡാന, സ്റ്റീഫന്‍ ലാങ്, സിഗോര്‍ണി വീവര്‍ എന്നിവര്‍ക്കൊപ്പം പുതുതായി ക്ലിഫ് കര്‍ട്ടിസ്, ഊനാ ചാപ്ലിന്‍ എന്നിവയും ചിത്രത്തില്‍ അഭിനയിക്കും. ഓരോ സിനിമയ്ക്കുമായി ശരാശരി 250 ദശലക്ഷം യുഎസ് ഡോളറാണു നീക്കിവയ്ക്കുന്നത്.
കാമറൂണിന്‍റെ ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു അവതാര്‍. ത്രിഡിയിലും അല്ലാതെയും ഇറങ്ങിയ ചിത്രം 2.7 ബില്യണ്‍ യുഎസ് ഡോളറാണു നേടിയത്.

