കാട്ടുതീയിൽ കരിഞ്ഞു തൂങ്ങി കംഗാരുക്കുഞ്ഞ്; നൊമ്പരപ്പെടുത്തും ഈ കാഴ്ചകൾ

മെല്‍ബണ്‍: 2019 സെപ്റ്റംബറില്‍ തുടങ്ങിയ കാട്ടുതീ ഓസ്ട്രേലിയയില്‍ തുടരുകയാണ്. ഏക്കറുകണക്കിന് കാടും ജൈവസമ്പത്തും ഇതിനോടകം തന്നെ തീ വിഴുങ്ങിക്കഴിഞ്ഞു. നിരവധി മനുഷ്യരും മരിച്ചു. 48 കോടി മൃഗങ്ങളാണ് കാട്ടുതീയില്‍ ചത്തൊടുങ്ങിയത്.900 വീടുകള്‍ നശിച്ചു. ആമസോണ്‍ കാടുകള്‍ കത്തിനശിച്ചപ്പോഴുണ്ടായിരുന്നതിന് സമാനമായി നിരവധി ഹൃദയഭേദകമായ ചിത്രങ്ങളാണ് ദുരന്തമുഖത്തു നിന്ന് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്.ജലാംശം വറ്റിയ മൃഗങ്ങള്‍ മനുഷ്യരുടെ സഹായത്തിനായും വെള്ളത്തിനായുമെത്തുന്ന വിഡിയോകളും പ്രചരിക്കുന്നുണ്ട്. രാജ്യത്തിന്‍റെ മിക്കഭാഗങ്ങളിലും ആകാശം ചുവന്നിരിക്കുകയാണ്. കാട്ടുതീയില്‍ 4000 ഓളം കന്നുകാലികളും ആടുകളും ചത്തതായി പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പറഞ്ഞു.ജലാംശം വറ്റിയ മൃഗങ്ങള്‍ മനുഷ്യരുടെ സഹായത്തിനായും വെള്ളത്തിനായുമെത്തുന്ന വിഡിയോകളും പ്രചരിക്കുന്നുണ്ട്. രാജ്യത്തിന്‍റെ മിക്കഭാഗങ്ങളിലും ആകാശം ചുവന്നിരിക്കുകയാണ്. കാട്ടുതീയില്‍ 4000 ഓളം കന്നുകാലികളും ആടുകളും ചത്തതായി പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പറഞ്ഞു.തിങ്കളാഴ്ച ഓസ്ട്രേലിയയിലെ ചില ഭാഗങ്ങളില്‍ മഴ പെയ്തിരുന്നു. സിഡ്നി മുതല്‍ മെല്‍ബണ്‍ വരെയുള്ള സ്ഥലങ്ങളിലും ന്യൂ സൗത്ത് വെയ്ല്‍സിലെ ചിലയിടങ്ങളിലുമാണ് മഴ ശക്തമാകുന്നത്.എന്നാല്‍ വ്യാഴാഴ്ചയോടെ താപനില വര്‍ധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. കാട്ടുതീ ബാധിച്ച സ്ഥലങ്ങളിലേക്ക് ആവശ്യമായ  സാധനങ്ങളും വാഹനങ്ങളും എത്തിച്ചതായി ഓസ്ട്രേലിയന്‍ ആര്‍മി ട്വീറ്റ് ചെയ്തു.

courtsey content - news online

prp

Leave a Reply

*