രാജ്യത്തെ എടിഎമ്മുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങി. രാവിലെ മുതല്‍ എ ടി എമ്മുകളില്‍ ബാങ്കുകള്‍ പണം നിക്ഷേപിക്കും. ഒരാള്‍ക്ക് പ്രതിദിനം രണ്ടായിരം രൂപയാണ് എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാനാവുക. എടിഎമ്മുകളിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാന്‍ ബാങ്കുകള്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പിനൊപ്പം പ്രത്യേക അപേക്ഷ പൂരിപ്പിച്ച് നല്കിയാല് 4000 രൂപ വരെയുള്ള നോട്ടുകള്‍ മാറ്റി വാങ്ങാം. ചെക്ക് വഴി പതിനായിരം രൂപയും മാറ്റിയെടുക്കാം. പഴയ നോട്ടുകള്‍ ഇന്ന് കൂടി മാത്രമേ പെട്രോള്‍ പമ്പുകള്‍, റെയില്‍വേ തുടങ്ങിയ ഇടങ്ങളില്‍ സ്വീകരിക്കുകയുള്ളൂ.