സൗമ്യ വധക്കേസ്: ജസ്റ്റിസ് കട്ജു ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാകും

download-17

സൗമ്യ വധക്കേസിലെ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാകും. കോടതിക്ക് പറ്റിയ പിഴവ് ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹം കൃത്യസമയത്ത് കോടതിയില്‍ എത്തുമെന്ന് അറിയിച്ചു.

സൗമ്യ വധക്കേസിലെ കോടതി വിധിയെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച് കുറിപ്പെഴുതിയ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു നേരിട്ട് ഹാജരായി  പിഴവ് എന്തെന്ന് പറയണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ജസ്റ്റിസ് കട്ജു കോടതിയിലെത്തുന്നത്. സൗമ്യകേസില്‍ കോടതിക്ക് പിഴവ് പറ്റിയെന്നതില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കട്ജു അഭിപ്രായപ്പെട്ടു.

 

prp

Leave a Reply

*