കോട്ടയം: ഇന്നുമുതല് നാലു ദിവസത്തേക്ക് ബാങ്ക് അവധി. ശനിയും ഞായറും കൂടാതെ, 15, 16 തീയതികളിലെ പണിമുടക്കാണ് തുടര്ച്ചയായ നാലു ദിവസം ബാങ്കുകള് അടഞ്ഞു കിടക്കാന് കാരണം. പൊതുമേഖലാ ബാങ്കുകള് സ്വകാര്യവത്കരിക്കുന്നതിനെതിരെ നടക്കുന്ന ഈ പണിമുടക്കില് ജീവനക്കാരുടെ സംഘടനകളെല്ലാം പങ്കെടുക്കുന്നുണ്ട്. 9 ബാങ്ക് യൂണിയനുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനം അനുസരിച്ച് പൊതുമേഖല, സ്വകാര്യ, വിദേശ, ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്.
നാലു ദിവസം തുടര്ച്ചയായി മുടങ്ങുന്നതിനാല് എടിഎമ്മുകളില് പണം തീര്ന്നുപോകുന്ന സാഹചര്യമുണ്ടാകുമോ എന്ന ആശങ്കയുണ്ട്. എന്നാല് ഈ ആശങ്ക വേണ്ടെന്നാണ് ബാങ്ക് അധികൃതര് വ്യക്തമാക്കുന്നത്.
പുറത്തുനിന്നുള്ള ഏജന്സികള് പണം നിറയ്ക്കുന്ന എടിഎമ്മുകളില് പണം തീര്ന്നുപോകാനിടയില്ല. എന്നാല് ബാങ്കുകള് നേരിട്ടു പണം നിറയ്ക്കുന്ന എടിഎമ്മുകളില് പണത്തിന് ദൗര്ലഭ്യം നേരിട്ടേക്കാമെന്നു വിലയിരുത്തപ്പെടുന്നു.

