സ്വര്‍ണ്ണത്തിന് വീണ്ടും വില വര്‍ധന; പവന് വര്‍ധിച്ചത് 120 രൂപ; ആഭ്യന്തര സൂചികകളില്‍ പ്രതിഫലിച്ചത് ആഗോളതലത്തിലെ വിലവര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. പവന് 120 രൂപകൂടി 33,600 രൂപയായി. 4200 രൂപയാണ് ഗ്രാമിന്റെ വില. 33,480 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

ആഗോളതലത്തിലെ വിലവര്‍ധനവാണ് ആഭ്യന്തര സൂചികകളില്‍ പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1728.15 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

കമ്മോദിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 44,271രൂപയിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. യുഎസ് ട്രഷറി ആദായത്തിലെ വര്‍ധനവും കോവിഡ് വാക്സിന്‍ വ്യാപകമായി ഉപയോഗിക്കാന്‍തുടങ്ങിയതുമാണ് ആഗോള വിപണിയിലെ ചാഞ്ചാട്ടത്തിനുപിന്നില്‍.

വിലയില്‍ കുറവുണ്ടായതോടെ ഗോള്‍ഡ് ഇടിഎഫുകളില്‍ നിക്ഷേപംവര്‍ധിച്ചു. ഫെബ്രുവരിയില്‍മാത്രം 491 കോടി രൂപയാണ് ഇടിഎഫില്‍ നിക്ഷേപമായെത്തിയത്.

prp

Leave a Reply

*