രോഹിത്​ ശര്‍മയെ എന്തിന്​ പുറത്തിരുത്തി?; കോഹ്​ലിക്കെതിരെ വിമര്‍ശനം

അഹ്​മദാബാദ്​: മൊ​േട്ടര സ്​റ്റേഡിയത്തില്‍ നടന്ന ആദ്യ ട്വന്‍റി 20യില്‍ ഇംഗ്ലണ്ടിനോട്​ എട്ടുവിക്കറ്റിന്‍റെ വമ്ബന്‍ തോല്‍വി ഏറ്റുവാങ്ങിയതിന്​ പിന്നാലെ നായകന്‍ വിരാട്​ കോഹ്ലിക്കെതിരെ രൂക്ഷ വിമര്‍ശനം. ഫോമിലുള്ള ഓപ്പണര്‍ രോഹിത്​ ശര്‍മക്ക്​ വി​ശ്രമം അനുവദിച്ചതാണ്​ ആരാധകരെ ​ചൊടിപ്പിച്ചിരിക്കുന്നത്​.

രോഹിത്​ ആദ്യത്തെ ഏതാനും മത്സരങ്ങളില്‍ ഉണ്ടാകില്ലെന്ന്​ കോഹ്​ലി നേരത്തേ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചിരുന്നു. രോഹിതിനെ പുറത്തിരുത്തിയ തീരുമാനം ഞെട്ടിക്കുന്നതായിരുന്നെന്നും ട്വന്‍റി 20 ലോകകപ്പിന്​ മുമ്ബ്​ ​അദ്ദേഹത്തെ പോലുള്ളവര്‍ക്ക്​ പരമാവധി അവസരം നല്‍കണമെന്നും മുന്‍ ഇന്ത്യന്‍ താരം മനോജ്​ തിവാരി പ്രതികരിച്ചു.

സമൂഹമാധ്യമങ്ങളിലൂടെയും നിരവധി ആരാധകര്‍ രോഹിതിനെ കളിപ്പിക്കണമെന്നാവശ്യപ്പെട്ട്​ രംഗത്തെത്തി. കരുത്തരായ ഇംഗ്ലണ്ടിനെതിരെ പോരിനിറങ്ങു​േമ്ബാള്‍ ഫുള്‍ ടീമുമായി വേണം കളിക്കാനിറങ്ങാനെന്നും ചിലര്‍ ഓര്‍മിപ്പിച്ചു.

രോഹിതിന്​ പകരം ഓപ്പണര്‍മാരായിറങ്ങിയ ശിഖര്‍ ധവാനും കെ.എല്‍ രാഹുലും അ​േമ്ബ പരാജയമായിരുന്നു. കോഹ്​ലിയാക​ട്ടെ റണ്‍സൊന്നുമെടുക്കാതെ പുറത്താകുകയും ചെയ്​തു. 67 റണ്‍സെടുത്ത ശ്രേയസ്​ അയ്യറുടെ കരുത്തിലാണ്​ ഇന്ത്യ 124 റണ്‍സ്​ കുറിച്ചത്​. ഞായറാഴ്ചയാണ്​ രണ്ടാം ട്വന്‍റി 20.

prp

Leave a Reply

*