ജസ്‌നയ്ക്ക് പിന്നാലെ ആതിരയും; പതിനെട്ടുകാരിയെ കാണാതായിട്ട് 15ദിവസം

ജസ്‌ന മാത്രമല്ല, ഇവിടെ മറ്റൊരു അമ്മയുടെയും കുടുംബത്തിന്റെയും നെഞ്ചിടിപ്പ് കൂടുകയാണ്. ജസ്‌നയ്ക്ക് പിന്നാലെ ആതിര എന്ന പതിനെട്ടുകാരിയെയും കാണാനില്ല. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ നിന്നാണ് ആതിരയെ കാണാതായത്.

പതിനഞ്ച് ദിവസമായിട്ടും ആതിരയെക്കുറിച്ച് ഒരു വിവരവുമില്ല. കഴിഞ്ഞ മാസം 27നാണ് ആതിരയെ കാണാതായത്.കോട്ടയ്ക്കലിലെ കമ്പ്യൂട്ടര്‍ സെന്ററിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു ആതിര. പ്ലസ് ടു കഴിഞ്ഞതിനുശേഷം കോട്ടയ്ക്കലിലെ ഐ.ടി.പി.സി.യില്‍ കമ്പ്യൂട്ടര്‍ കോഴ്സിന് പഠിക്കുകയായിരുന്നു ആതിര. തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ ബിരുദത്തിന് പ്രവേശനം കിട്ടിയിട്ടുണ്ടെന്നും കമ്പ്യൂട്ടര്‍ സെന്ററില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിവരാമെന്നും പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്.

ആതിരയുടെ കയ്യില്‍ മൊബൈല്‍ ഫോണില്ല. സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകളുമടങ്ങിയ ബാഗും കൊണ്ടുപോയിട്ടുണ്ട്. വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെ വീട്ടുകാര്‍ കോട്ടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അതേസമയം സംഭവ ദിവസം ഉച്ചയ്ക്ക് 1.15ന് ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിലെ സി.സി.ടി.വി.യില്‍ ആതിര ഒറ്റയ്ക്ക് നടന്നുപോവുന്ന ദൃശ്യങ്ങളുണ്ട്.

രാത്രി 7.30 മുതല്‍ 12 വരെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലെ വനിതകളുടെ വിശ്രമമുറയില്‍ ആതിരയെ കണ്ടെന്ന് ചിലര്‍ പറയുന്നു. ആതിരയുടെ പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് അറബിയിലുള്ള പേപ്പറുകള്‍ കിട്ടിയിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

prp

Related posts

Leave a Reply

*