ആര്യാ രാജേന്ദ്രന്‍ മടങ്ങിയത് രാത്രി വൈകി ഫയലുകളെല്ലാം ഒപ്പിട്ടശേഷം, പുറത്ത് സമര പരമ്ബര അകത്ത് ജോലിത്തിരക്കില്‍ മേയര്‍

തിരുവനന്തപുരം: പുറത്ത് സമരപരമ്ബര അരങ്ങേറുമ്ബോഴും മേയര്‍ നഗരസഭയ്ക്ക് അകത്ത് മീറ്റിംഗ് കൂടുന്നതിന്റെ തിരക്കിലായിരുന്നു.

പ്രതിഷേധം കൊടുമ്ബിരിക്കൊള്ളുന്ന പശ്ചാത്തലത്തില്‍ പുറത്തെ പരിപാടികള്‍ തത്കാലത്തേക്ക് മാറ്റിവച്ചു. ഇന്നലെ മേയറുടെ അദ്ധ്യക്ഷതയില്‍ അമൃത് പദ്ധതിയുടെ യോഗം, വെട്ടുകാട് തിരുനാളിന്റെ ആലോചനായോഗം, വാണിയംകുളം പാര്‍ക്കിംഗിന്റെ യോഗം എന്നിവയാണ് നടന്നത്.

കാണാനെത്തിയവരെയെല്ലാം മേയര്‍ ഇന്നലെ കണ്ടു. ശാരീരിക അസ്വാസ്ഥ്യമുണ്ടെങ്കിലും ഇന്നലെ രാത്രി വൈകി ഫയലുകളെല്ലാം ഒപ്പിട്ടശേഷമാണ് മേയര്‍ മടങ്ങിയത്. മേയറോടൊപ്പം കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും പിന്തുണയുമായുണ്ടായിരുന്നു.

നഗരസഭയിലെത്തുന്നവരെ തടയുന്നത് ശരിയല്ല: മേയര്‍

വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭയില്‍ വരുന്നവരെ പ്രതിഷേധത്തിന്റെ പേരില്‍ തടയുന്നത് നിര്‍ഭാഗ്യകരമാണെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. പ്രതീക്ഷയോടെ നഗരസഭയിലെത്തുന്നവരെ ആക്രമിച്ചും ഭയപ്പെടുത്തിയും ഓടിക്കുന്നത് മനുഷ്യത്വ രഹിതമാണ്.

തന്റെ പേരില്‍ പ്രചരിച്ച കത്ത് തന്റേതല്ലെന്ന് വ്യക്തമാക്കിയിട്ടും അക്രമവും ബഹളവും ചില കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ തുടരുന്നത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ്.

സമരം ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ മാനിക്കുന്നു. എന്നാല്‍ സമരത്തിന്റെ പേരില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാരെ മര്‍ദ്ദിക്കുന്നത് ശരിയല്ല. പ്രതിപക്ഷം ആവശ്യപ്പെടുമ്ബോള്‍ രാജിവയ്ക്കാനാകില്ല. തന്നെ മേയറാക്കിയത് പാര്‍ട്ടിയാണ്. പാര്‍ട്ടി നല്‍കിയ ചുമതല താന്‍ നിര്‍വഹിക്കുകയാണെന്നും മേയര്‍ പറഞ്ഞു.

prp

Leave a Reply

*