തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറസ്റ്റില്‍. കൈപ്പമംഗലം പഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിഷ്ണു പി.ആര് ആണ് വിജിലന്‍സ് പിടിയില്‍ ആയത് .
വീട് നന്നാക്കുന്നതിനുള്ള ആനുകൂല്യത്തിന് അപേക്ഷ നല്കിയ ഷഹര്‍ബാനോടാണ് വിഷ്ണു കൈക്കൂലി ആവശ്യപ്പെട്ടത്.
രണ്ടാം ഗഡു ആയ 25,000 ലഭിക്കാന്‍ 1,000 രൂപ കൈക്കൂലിയായി നല്‍കണമെന്ന് വിഷ്ണു വീട്ടിലെത്തി ആവശ്യപ്പെടുകയായിരുന്നു. വാര്‍ഡ് മെമ്ബര്‍ ഷെഫീഖ് പ്രശ്നത്തില്‍ ഇടപെട്ടെങ്കിലും കൈക്കൂലി വാങ്ങി നല്കാന് വിഷ്ണു ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഷെഫീഖ് വിജിലന്‍സില്‍ പരാതി നല്കി.
തുടര്‍ന്ന് വിജിലന്‍സ് ഇയാളെ പിടികൂടുകയായിരുന്നു. വിജിലന്‍സ് ഫിനോള്‍ഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ നല്കി ഷെഫീഖിനെ വിഷ്ണുവിന്റെ അടുത്തേക്ക് അയക്കുകയായിരുന്നു. ഷെഫീഖില്‍ നിന്നും ഇയാള്‍ നോട്ടുകള്‍ കൈപ്പറ്റിയ സമയം വിജിലന്‍സ് കൈയ്യോടെ പിടികൂടി.

