മോസ്കോ; യുഎസ് പ്രസിഡന്റെ ജോ ബൈഡന്റെ യുക്രൈന്‍ സന്ദര്‍ശത്തിനു പിന്നാലെ തിരിച്ചടിയുമായി റഷ്യ.
യുഎസുമായുള്ള ‘ന്യൂ സ്റ്റാര്‍ട്ട്’ ആണവായുധ കരാറില്‍ നിന്ന് പിന്മാറുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ പ്രഖ്യാപിച്ചു. യുഎസ് അണുപരീക്ഷണം പുനരാരംഭിച്ചാല്‍ റഷ്യയും നടത്തുമെന്നു പുട്ടിന്‍ മുന്നറിയിപ്പു നല്‍കി.
രാജ്യത്തെ അഭിസംബോധന ചെയ്ത് പുടിന്‍ നടത്തിയ പ്രസംഗത്തിലാണ് കരാറില്‍ നിന്നുള്ള പിന്മാറ്റം പുടിന്‍ പ്രഖ്യാപിച്ചത്. യുക്രൈനില്‍ റഷ്യയെ പരാജയപ്പെടുത്താനും ആണവശേഖരം കീഴടക്കാനുമാണ് യുഎസ് ശ്രമിക്കുന്നത്. ഇത് അനുവദിക്കില്ലെന്നും പുടിന്‍ പറഞ്ഞു. യുക്രൈന് എതിരായുള്ള യുദ്ധം ശക്തമായി തുടരുമെന്നു വ്യക്തമാക്കി. അതിനിടെ റഷ്യയുടെ തീരുമാനം നിരുത്തരവാദപരമാണെന്നും നീക്കങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
യുക്രൈന്‍- റഷ്യ യുദ്ധം ഒരു വര്‍ഷം തികയാനിരിക്കെയാണ് യുഎസ് പ്രസിഡന്റെ ജോ ബൈഡന്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. യുദ്ധത്തില്‍ കൊല്ലപ്പെട്ട യുക്രൈന്‍ സൈനികര്‍ക്ക് വേണ്ടിയുള്ള സ്മാരകത്തില്‍ ബൈഡനും യുക്രൈന്‍ പ്രസിഡന്റ് വ്‌ലാടിമര്‍ സെലന്‍സ്‌കിയും ചേര്‍ന്ന് ആദരഞ്ജലികള്‍ അര്‍പ്പിച്ചു. യുക്രെയ്നിന് 50 കോടി ഡോളറിന്റെ കൂടി ആയുധ സഹായവും പ്രഖ്യാപിച്ചിരുന്നു.

