എയര്‍ടെല്‍ പുതിയ അണ്‍ലിമിറ്റഡ് പ്ലാന്‍ അവതരിപ്പിച്ചു

ടെലികോം കമ്പനികള്‍ മത്സരം തുടരുകയാണ്. എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കായി പുതിയ അണ്‍ലിമിറ്റഡ് താരിഫ് പ്ലാന്‍ അവതരിപ്പിച്ചു.

448 രൂപയുടെ പ്ലാനില്‍ പ്രതിദിനം അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകള്‍, 1ജിബി ഡാറ്റ, 100 എസ്‌എംഎസ് എന്നിവ ലഭിക്കും. 70 ദിവസമാണ് പ്ലാന്‍ വാലിഡിറ്റി. ഓഫര്‍ എല്ലാ ഹാന്‍ഡ്‌ സെറ്റിലും ലഭ്യമാകും.

പ്രതി ദിനം 300 മിനിറ്റും പ്രതി വാരം 1200 മിനിറ്റുമാണ് പ്ലാനിലെ വോയിസ് കോള്‍ സൗജന്യമായി ലഭിക്കുന്നത്. പ്രതി ദിനം 1ജിബി ഡാറ്റ കഴിഞ്ഞാല്‍ ഡാറ്റ സ്പീഡ് 64kbps ആയി കുറയും.

prp

Related posts

Leave a Reply

*