അൺലിമിറ്റഡ് ഫോണ്‍ കോൾ ഓഫറുമായി എയർടെൽ

airtel

അൺലിമിറ്റഡ്  കോൾ ഓഫറുമായി എയർടെൽ രംഗത്ത്. 145, 345 രൂപയുടെ പ്രീപെയ്ഡ് ബണ്‍ഡില്‍ ഓഫറുകളാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഓഫറുകളിലൂടെ രാജ്യത്ത് എവിടെയും ഏതു നെറ്റ്‌വർക്കിലേക്കും പരിധിയില്ലാതെ വിളിക്കാന്‍ സാധിക്കും. 345 രൂപ പാക്കിൽ പരിധിയില്ലാതെ വോയ്സ് കോളും ഒരു ജിബി 4ജി ഡേറ്റയും ലഭിക്കും. ഓഫറിന്‍റെ കാലാവധി 28 ദിവസമാണ്. 4ജി ലഭ്യമല്ലാത്ത ഉപയോക്തക്കള്‍ക്കായി സോഷ്യൽമീഡിയ ആപ്പുകൾ ഉപയോഗിക്കാൻ 50 എംബി ഡേറ്റയും എയര്‍ടെല്‍ നല്‍കുന്നുണ്ട്. 145 രൂപ പാക്കിൽ 300 എംബി 4ജി ഡേറ്റയാണ് ഓഫർ നല്‍കുന്നത്. കൂടാതെ എയര്‍ടെല്‍-ടു-എയര്‍ടെല്‍ പരിധിയില്ലാതെ ലോക്കല്‍-എസ്ടിഡി കോളുകൾ വിളിക്കാനും ഈ ഓഫറിലൂടെ കഴിയും.

prp

Related posts

Leave a Reply

*