ഹൈഡ്രോളിക് തകരാര്‍; എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

കൊച്ചി : ഷാര്‍ജയില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.

ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്നാണ് അടിയന്തരമായി ഇറക്കാന്‍ തീരുമാനിച്ചത്.

വിമാനത്താവളത്തില്‍ രാത്രി 8-ന് സമ്ബൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുടര്‍ന്ന് 8.26 ന് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് വക്താവ് അറിയിച്ചു. റണ്‍വേകളൊന്നും തടഞ്ഞിട്ടില്ലെന്നും വിമാനങ്ങളൊന്നും തിരിച്ച്‌ അയച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാത്രി 8.36 ന് അടിയന്തരാവസ്ഥ പിന്‍വലിക്കുകയും പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാകുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന 193 യാത്രക്കാരും ആറ് ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

prp

Leave a Reply

*