ജറൂസലം: വിവര സാങ്കേതിക ചോര്‍ച്ച ഭയന്ന് എഫ്-35 യുദ്ധവിമാനങ്ങള്‍ പറത്തുന്നതില്‍ നിന്ന് ഇസ്രായേലി പൈലറ്റുമാരെ യു.എസ് പ്രതിരോധ വകുപ്പും ഇന്റലിജന്‍സ് അധികൃതരും വിലക്കുകയാണെന്ന് റിപ്പോര്‍ട്ട്.
ഇസ്രായേല്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വിവര സുരക്ഷയിലും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലും യു.എസ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന്റെ ഫലമായാണ് നടപടിയെന്ന് ഇസ്രായേല്‍ പത്രമായ ദി ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ എയര്‍ഫോഴ്സ് യു.എസ് തീരുമാനത്തെ അംഗീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് എഫ്-35 അദിര്‍ വിമാനങ്ങളില്‍ പൈലറ്റുമാരെ നിയോഗിക്കുന്നത് നിര്‍ത്തുകയും ചെയ്തു.
ഇന്റലിജന്‍സ് ശേഖരണത്തിനും ആക്രമണ ദൗത്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഒറ്റ സീറ്റുള്ള, മള്‍ട്ടി മിഷന്‍ സ്റ്റെല്‍ത്ത് വിമാനമാണ് അദിര്‍ യുദ്ധവിമാനം. കണ്ടെത്താനാകാത്ത ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള കമ്ബാര്‍ട്ടുമെന്റുള്ള ഏക യുദ്ധവിമാനം കൂടിയാണിത്. എഫ്-35 അദിര്‍ യുദ്ധവിമാനത്തിനും 85 മില്യണ്‍ മുതല്‍ 100 മില്യണ്‍ ഡോളര്‍ വരെയാണ് വില.
