ഇത്തരത്തിലുള്ള വൃത്തികെട്ട സംസ്‌കാരം ഇനിയെങ്കിലും ആളുകള്‍ മാറ്റണം: രസ്‌ന

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ലൈവില്‍ വന്ന നടി രസ്‌നയ്ക്ക് പരിഹാസങ്ങളും അധിക്ഷേപങ്ങളും നേരിട്ടിരുന്നു. വൃത്തികെട്ട രീതിയിലുള്ള കമന്‍റുകളാണ് വന്നത്. ഇതിന് രസ്‌ന തക്കതായ മറുപടി തന്നെ നല്‍കി.

സ്ത്രീകള്‍ വസ്ത്രത്തിനും മറ്റു അവശ്യസാധനങ്ങള്‍ക്കും വേണ്ടി ബുദ്ധിമുട്ടുമ്പോള്‍ പുതിയത് മാത്രം വേണമെന്ന് വാശിപിടിക്കാതെ ഉപയോഗപ്രദമായ വസ്ത്രങ്ങളും ക്യാമ്പിലേക്ക് ഉപയോഗിക്കണമെന്നാണ് രസ്ന വീഡിയോയിലൂടെ പറഞ്ഞത്.  പുതിയ വസ്ത്രങ്ങള്‍ മാത്രം ക്യാമ്പിലേക്ക് ശേഖരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ തോന്നിയ കാര്യമാണ് വീഡിയോയിലൂടെ പങ്കുവച്ചതെന്ന് രസ്ന പറയുന്നു.

അതിനിടെയാണ് ഒരാള്‍ ‘ഒന്നുപോടി’ എന്ന കമന്‍റ് ലൈവില്‍ പോസ്റ്റ് ചെയ്തത്. മറ്റുള്ള വിമര്‍ശനങ്ങളും പിന്നീട് വന്നു. ഇതോടെ രസ്ന ക്ഷുഭിതയായി. ഇത്തരത്തിലുള്ള വൃത്തികെട്ട സംസ്‌കാരം ഇനിയെങ്കിലും ആളുകള്‍ മാറ്റണമെന്നും വെറുതെ തെറിവിളിക്കുന്നവര്‍ക്ക് തക്ക മറുപടി കൊടുക്കണമെന്നും രസ്ന പറഞ്ഞു.

ധൈര്യമുണ്ടെങ്കില്‍ വീണ്ടും കമന്‍റ് പോസ്റ്റ് ചെയ്യൂ എന്നായിരുന്നു രസ്ന മറുപടിയായി നല്‍കിയത്. ഇവിടെ ആളുകള്‍ ബുദ്ധിമുട്ടുമ്പോഴാണ് അവന്മാരുടെ ചൊറിച്ചില്‍, നീയൊന്നും ഒരു കാലത്തും നന്നാവില്ലെന്നും രസ്‌ന തിരിച്ചടിച്ചു.

Posted by Rasna Pavithran on Friday, August 17, 2018

 

prp

Related posts

Leave a Reply

*