നടിയെ ആക്രമിച്ച കേസ്: സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ അനുമതി

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുമതി. രണ്ടു ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ അഭിഭാഷകനായ  പ്രതീഷ് ചാക്കോയ്ക്ക് കോടതി നിര്‍ദേശം നല്‍കി. സുനിയുടെ മൊബൈലും സിം കാര്‍ഡും ലഭിച്ചത്  പ്രതീഷ് ചാക്കോയുടെ ഓഫീസില്‍ നിന്നാണ്. നടിയെ ആക്രമിക്കുമ്പോള്‍ സുനി ധരിച്ചിരുന്ന വസ്ത്രങ്ങളും അവിടെ നിന്ന് കണ്ടെത്തിയതായി പോലിസ് പറഞ്ഞിരുന്നു. അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന പൊലീസിന്‍റെ ആവശ്യം അങ്ങനെ കോടതി അംഗീകരിക്കുകയായിരുന്നു.

prp

Related posts

Leave a Reply

*