മലയാള സിനിമയിൽ ആദ്യമായി ഒരു എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമൊരുങ്ങുന്നു. കഥകളുടെ രാജകുമാരിയായ മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി ‘ ആമി’ എന്ന ചിത്രം തിയേറ്ററുകളില്‍ എത്താന്‍ പോവുകയാണ്.
പ്രേഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത് . ആമിയായി വേഷമിടുന്നത് മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യരാണ്. കമല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റീൽ ആന്‍റ് റിയൽ സിനിമയുടെ ബാനറിൽ റാഫേൽ തോമസും റോബാ റോബനും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. മാധവിക്കുട്ടിയുടെ നാലപ്പാട് തറവാടായി ചിത്രീകരിച്ചിരിക്കുന്നത് മനിശേരിയിലെ പോഴത്തുമനയാണ് .
ഗുല്‍സാറിന്‍റെയും റഫീക്ക് അഹമ്മദിന്‍റെയും രചനയ്ക്ക് എം. ജയചന്ദ്രനും തൗഫീക്ക് ഖുറേഷിയും ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മധു നീലകണ്ഠനാണ് ക്യാമറാമാന്‍.
