ഡെറാഡൂണ്‍: ഹരിദ്വാറിനടുത്ത ഗൈന്ധി ഖട്ട ഗ്രാമ വാസികളെല്ലാം ജനിച്ചത് ജനുവരി ഒന്നിന്!. വല്യുമ്മയുടെ പ്രായം 22 ഉം ചെറുമകന് 60 ഉം!. സംഭവം മറ്റൊന്നുമല്ല, ആധാര്‍ കാര്‍ഡാണ് വമ്പന്‍ തെറ്റുകളുമായി പണിപറ്റിച്ചത്.
ഇവിടുത്തെ എണ്ണൂറു കുടുംബങ്ങളുടെയും ആധാര്‍ കാര്‍ഡില്‍ ജനുവരി ഒന്ന് എന്നാണ് ജനന തീയതിയായി പ്രിന്റ് ചെയ്തിരിക്കുന്നത്.ആധാര്‍ എന്റോള്‍മെന്റ് സേവനം നല്കിയ സ്വകാര്യ ഏജന്‍സിക്ക് പറ്റിയ പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചത്.
ജനനതീയതിയില്‍ മാത്രമല്ല പ്രായം രേഖപ്പെടുത്തിയ സംഭവവും പരാതിയില്‍ ലഭിച്ചിട്ടുണ്ട്. ആധാറിലെ തെറ്റുകള്‍ തങ്ങള്‍ക്ക് സാമൂഹിക ക്ഷേമപദ്ധതികളുടെ സേവനം ലഭിക്കുന്നതിന് തടസ്സമാകുമോ എന്ന ആശങ്കയിലാണ് ഗ്രാമവാസികളിപ്പോള്‍.
