ഈ വര്‍ഷം സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒരു മെക്സിക്കന്‍ അപാരത. എഴുപതുകളുടെ പശ്ചാത്തലത്തിലുള്ള കാമ്പസ് രാഷ്ട്രീയ ചിത്രമാണിത്. ടോവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരന്, ഗായത്രി സുരേഷ് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ടോം ഇമ്മട്ടിയാണ് സംവിധാനം. ശനിയാഴച റീലീസ് ചെയ്ത ടീസര്‍ മൂന്നാം ദിനം പിന്നിടുമ്പോഴും യൂറ്റ്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതാണ്.

