കോട്ടയം: പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ ജ്യുവല്‍ ഹോംസിന്റെ 20th ആനിവേഴ്സറി സ്പെഷ്യല്‍ ഓഫറിന് മികച്ച പ്രതികരണം. ജ്യുവല്‍ ഹോംസിന്റെ വിവിധ പ്രോജക്റ്റുകളില്‍ നിന്ന് അപ്പാര്‍ട്ട്മെന്റുകള്‍ വാങ്ങുന്നവര്‍ക്ക് മാരുതി സ്വിഫ്റ്റ്, സെലേരിയോ തുടങ്ങിയ ആകര്‍ഷകമായ സമ്മാനങ്ങള്‍ കരസ്ഥമാക്കാം.
കോട്ടയം പട്ടണത്തിലും സമീപത്തുമായി ആകര്‍ഷകമായ ലൊക്കേഷനുകളില്‍ നിര്‍മ്മാണം പൂര്‍ത്തിയായി താമസത്തിന് തയ്യാറായിട്ടുള്ള വിവിധ പ്രോജക്റ്റുകളില്‍ നിന്നും അപ്പാര്‍ട്ട്മെന്റുകള്‍ വാങ്ങുന്ന ആദ്യത്തെ ഇരുപത് പേര്‍ക്കാണ് ഈ ഓഫറിന്റെ പ്രയോജനം ലഭിക്കുക.
വാട്ടര്‍ ലില്ലി, കോട്ടയം ( വാട്ടര്‍ ഫ്രണ്ട് അപ്പാര്‍ട്ട്മെന്റ്)
കോട്ടയത്തെ പ്രീമിയം അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റ് വാട്ടര്‍ ലില്ലി, ജ്യുവല്‍ ഹോംസിന്റെ ഒരു സിഗ്നേച്ചര്‍ പ്രോജക്റ്റ് ആണ്. പതിനഞ്ച് നിലകളിലായി അന്‍പത്തിയാറ് 3BHK അപ്പാര്‍ട്ട്മെന്റുകള്‍ അടങ്ങിയതാണ് ഈ പ്രോജക്റ്റ്. നാഗമ്പടത്ത് മീനച്ചില്‍ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രോജക്റ്റ് കോട്ടയത്തെ ആദ്യത്തെ വാട്ടര്‍ ഫ്രണ്ട് അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റാണ്. എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള ഈ പ്രോജക്റ്റിലെ റിവര്‍ സൈഡ് പാര്‍ക്ക്, ഫിഷിംഗ് പൊയന്റ് തുടങ്ങിയവ എടുത്തുപറയേണ്ടതാണ്. വില: 60 ലക്ഷം രൂപ മുതല്‍.
കേപ്ടൌണ്, കോട്ടയം
കോട്ടയം കളക്ട്രേറ്റിന്റെ എതിര്‍വശം സ്ഥിതിചെയ്യുന്ന ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റാണ് കേപ്ടൌണ്. 76 യൂണിറ്റുകള്‍ അടങ്ങിയ ഈ പ്രോജക്റ്റില്‍ ഒരു 3 BHK ഡ്യൂപ്ലക്സ് അപ്പാര്‍ട്ട്മെന്റ് മാത്രമാണ് ഇനി വില്‍പ്പനയ്ക്കുള്ളത്. വില: 59 ലക്ഷം.
ഫോര്‍ച്ച്യൂണ്‍ പാലസ്, കോട്ടയം
കോട്ടയം വാരിശ്ശേരിയില്‍ സ്ഥിതി ചെയ്യുന്ന അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റാണ് ഫോര്‍ച്ച്യൂണ്‍ പാലസ്. 76 അപ്പാര്‍ട്ട്മെന്റുകള്‍ അടങ്ങിയ ഈ പ്രോജക്റ്റില്‍ ഒരു 3 BHK അപ്പാര്‍ട്ട്മെന്റ് മാത്രമാണ് ഇനി വില്‍പ്പനയ്ക്കുള്ളത്. വില: 40 ലക്ഷം.
ജ്യുവല്‍ ഹോംസിന്റെ ഈ പ്രോജക്റ്റുകളെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബുക്കിംഗിനും ബന്ധപ്പെടാം: +91 97470 80232 (Whatsapp/Call )
Contact Builder