നടിക്കെതിരെ ഉണ്ടായ ആക്രമണം: പള്‍സര്‍ സുനിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതം

യുവ നടിയെ ആക്രമിച്ച സംഭവത്തിലെ പ്രധാന പ്രതി പള്‍സര്‍ സുനിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.  പ്രതികള്‍ രണ്ടു സംഘങ്ങള്‍ ആയാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസ് നിഗമനം. സംഭവ ശേഷം പ്രതികള്‍ രക്ഷപെടാന്‍ ഉപയോഗിച്ച വാഹനങ്ങളെ കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.  പ്രതികള്‍ കേരളത്തില്‍ തന്നെയുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രതികള്‍ പോകാന്‍ ഇടയുള്ള സ്ഥലങ്ങള്‍ പൊലീസ് നിരീക്ഷണത്തിലാണ്. മുഖ്യപ്രതിയായ പെരുമ്പാവൂര്‍ കോടനാട് സ്വദേശി സുനില്‍കുമാറെന്ന പള്‍സര്‍ സുനി, മണികണ്ഠന്‍, വിജീഷ് എന്നിവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്. അറസ്റ്റിലായ വടിവാള്‍ സലീമിനെയും, പ്രദീപിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല.

prp

Related posts

Leave a Reply

*