തൃശൂര്‍: പാമ്പാടി നെഹ്റു കോളെജിലെ വിദ്യാര്‍ത്ഥി ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ ഉള്‍പ്പടെ 3 പേരെ കോളജ് അധികൃതർ സസ്പെൻഡ് ചെയ്തു. എങ്കിലും പ്രതിഷേധം തുടരാന്‍ തന്നെയാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. എ എസ് പി കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നു മണിക്കൂറിലേറെ പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്തു. സസ്പന്ഷന് മാനെജ്മെന്റിന്റെ കുറ്റസമ്മതമാണെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. ഡോ.എൻ.കെ.ശക്തിവേൽ, അധ്യാപകൻ സി.പി.പ്രവീൺ, പിആർഒ സജ്ഞിത് കെ. വിശ്വനാഥൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.