ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിട്ടുള്ള ഗോവയിലെ പെട്രോൾ പമ്പുകളിൽ പ്രധാനമന്ത്രിയുടെ ചിത്രമുള്ള പരസ്യങ്ങൾ സ്ഥാപിച്ചിരിക്കുന്നത് തിരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന് ഇലക്ഷൻ കമ്മിഷന് ആരോപിച്ചു. ചട്ടങ്ങൾ പാലിക്കുന്നതിനാവശ്യമായ നടപടിയെടുക്കാൻ കാബിനറ്റ് സെക്രട്ടറിയോടു കമ്മിഷൻ ആവശ്യപ്പെട്ടു.


